2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

മോദി ഗോധ്ര പാകിസ്താനിലും സൃഷ്ടിക്കൂ, രാജ്യം താങ്കള്‍ക്കു മുമ്പില്‍ തല കുനിക്കും; ഗോധ്ര കലാപത്തിനു പിന്നില്‍ മോദിയാണെന്ന് പരോക്ഷമായി സമ്മതിച്ച് സാധ്വി പ്രാചി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്ന ഗോധ്ര പോലുള്ള കലാപം പാകിസ്താനും സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി നേതാവ് സാധ്വി പ്രാചിയുടെ വീഡിയോ വൈറല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇതിലൂടെ ഗോധ്ര കലാപത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് സാധ്വി പ്രാചിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

‘കൂപ്പുകയ്യോടെ ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്, മിസ്റ്റര്‍ പ്രധാനമന്ത്രി, പാക്കിസ്ഥാനില്‍ ഗോധ്ര പോലൊരു കലാപം നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കള്‍ക്കു മുമ്പില്‍ തലകുനിക്കും. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കുംവരെ തീവ്രവാദം അവസാനിക്കില്ല.’ സാധ്വി പ്രാചി പറഞ്ഞു. സാധ്വി ഇതു പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഗോധ്ര കലാപത്തിനുമേല്‍ മോദിയുടെ പങ്ക് പരോക്ഷമായി സ്ഥിരീകരിക്കുന്നാണ് വീഡിയോയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയത്.

 

ഗുജറാത്തില്‍ വന്‍ മനുഷ്യകുരുതിക്ക് കളമൊരുക്കിയ ഗോധ്ര ട്രെയിന്‍ കത്തിച്ചാമ്പലാക്കിയത് 2002 ഫെബ്രുവരിയിലായിരുന്നു. സംഭവത്തില്‍ 60 ഹിന്ദു തീര്‍ഥാടകരായിരുന്നു കൊല്ലപ്പെട്ടത്. ഇത്‌ ഗുജറാത്തില്‍ വന്‍ കൂട്ടക്കുരുതിക്ക് കളമൊരുങ്ങി. തുടര്‍ന്നുള്ള കലാപത്തില്‍ 1200ലധികം മുസ്‌ലിംകളായിരുന്നു കൊലപ്പെട്ടത്. സംഭവസമയം മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.
ഗുജറാത്ത് വംശഹത്യയിലേക്ക് നയിച്ച ഗോധ്ര സംഭവത്തിനു പിന്നില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം തുടക്കം മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.