2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മലയാളത്തില്‍ പാട്ടുപാടി ഞെട്ടിച്ച് ധോണിയുടെ മകള്‍; വീഡിയോ വൈറല്‍

മുംബൈ: മലയാളത്തില്‍ പാട്ടുപാടുന്ന കുസൃതിക്കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. എന്നാല്‍,’ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്നു തുടങ്ങുന്ന മലയാളം ഹിറ്റ് ഗാനം ആലപിക്കുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്റ്.

പാട്ടു പാടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ ശിവ സിങ് ആണെന്നറിയുമ്പോഴാണ് ശരിക്കും ഞെട്ടുക.മലയാളമറിയാത്ത ശിവ എങ്ങനെയാണ് ഇത്ര വൃത്തിയായി പാട്ടുപാടുന്നതെന്ന ആശ്ചര്യത്തിലാണ് മലയാളികള്‍. മകളുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണി തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

മലയാളികളടക്കം നിരവധി പേരാണ് വീഡിയോക്ക് താഴെ അഭിനന്ദമറിയിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയത്. വീഡിയോ ഇതിനകം പതിനായിരക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടിരിക്കുന്നത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.