2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ധോണി രണ്ട് മാസം ഇനി സൈനികന്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവായി

 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം ഒഴിവായി എം.എസ് ധോണി. അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം.

ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്താകും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ റോളില്‍ എത്തുക. ഏകദിനടെസ്റ്റ് ടീമുകളിലേക്കായി ദിനേഷ് കാര്‍ത്തിക്, വൃദ്ധിമാന്‍ സാഹ, ലോകേഷ് രാഹുല്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News