2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ധവാന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യാടനത്തില്‍ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന് സെഞ്ച്വറി. തന്റെ നൂറാം ഏകദിനം കളിക്കുന്ന ധവാന്‍ 105 പന്തില്‍ നിന്നും 109 റണ്‍സാണ് മത്സരത്തില്‍ എടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു.

മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലി അര്‍ധസെഞ്ച്വറി നേടി. വിരാട് കോഹ്‌ലി (75), രോഹിത് ശര്‍മ (5), അജിങ്ക്യരഹാനെ (8), ശ്രേയസ് അയ്യര്‍ (18), ഹാര്‍ദിക് പാണ്ഡ്യ (9), ഭുവനേശ്വര്‍ കുമാര്‍ (5) എന്നിവരാണ് ധവാനു പുറമേ പുറത്തായ താരങ്ങള്‍. എം.എസ് ധോണി 42 റണ്‍സ് നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.