2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കും: യഥാര്‍ത്ഥ മുഖം പുറത്തെടുത്ത് ബിപ്ലബ് ദേബ്

ന്യൂഡല്‍ഹി: എന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കുമെന്ന ഭീഷണിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. നിരവധി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞ ബിപ്ലബ് ദേബ് ഇപ്പോള്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തിരിക്കുകയാണ്.

പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ നഖം ഉപയോഗിച്ച് അതില്‍ കോറി വരച്ചാല്‍ എങ്ങനെയിരിക്കും. അതുപോലെ, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മുന്നോട്ടു പോകാനാവില്ല. അത്തരക്കാരുടെ നഖം പിഴുതെടുക്കുമെന്നും ബിപ്ലബ് പറഞ്ഞു.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ്, മെക്കാനിക്കല്‍ എന്‍ജിയര്‍മാര്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതരുത്, യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു വേണ്ടി നില്‍ക്കാതെ മുറുക്കാന്‍ വിറ്റ് കാശുണ്ടാക്കണം തുടങ്ങി നിരവധി വിവാദ പരാമര്‍ശങ്ങള്‍ ബിപ്ലബ് നടത്തിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News