2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊറോണയെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി തയ്യാറെന്ന് ഇസ്രാഈല്‍; നിര്‍ണായക നേട്ടം

ജറുസലേം: കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചെന്ന് ഇസ്രാഈല്‍ പ്രതിരോധമന്ത്രി നഫ്താലി ബെന്നെറ്റ്. വാണീജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കാന്‍ രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ഇസ്രാഈല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ മരുന്ന് മനുഷ്യരില്‍ പ്രയോഗിച്ചോ എന്ന കാര്യം ഇസ്രാഈല്‍ വ്യക്തമാക്കിയിട്ടില്ല.

വൈറസിന്റെ ജനിതഘടനയും സ്വഭാവവും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് മാര്‍ച്ചില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.