2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൗരത്വ നിയമത്തിനെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ചിനെത്തിയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു

 

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ച് നടത്താനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് കാണിച്ച് അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള ഫോട്ടോയ്ക്ക് കുറിപ്പായി, ‘പുറത്തിറങ്ങൂ… നിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തിരിച്ചുപിടിക്കൂ! അല്ലെങ്കില്‍ ഇതെന്നേക്കുമായി ഇല്ലാതാവും’ എന്ന് അദ്ദേഹം നല്‍കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ മറൈന്‍ ഡ്രൈവിലാണ് ലോങ് മാര്‍ച്ചാന്‍ നടത്താന്‍ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവര്‍ ഒരുങ്ങിയിരുന്നത്. ഇതിനായി അദ്ദേഹത്തിനൊപ്പമെത്തിയ മറ്റു നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.