2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

മരുഭൂമി വാങ്ങുന്നവര്‍

ഫത്താഹ് മുള്ളൂര്‍ക്കര

ചേറ്റുപാട്ടിന്നീണം മടുത്താണ്
നാം കോണ്‍ക്രീറ്റ് വിത്തിട്ട് നീര് വറ്റിച്ചത്

ഇച്ഛയിലന്ധരായാണ് നാമീ ഉര്‍വ്വരിയുടെ
പച്ചക്കണ്ണുകളിലെല്ലാം
തിമിരം വിതച്ചത്

പുഴ എന്റേതെന്റേതെന്ന് അഹം കൊണ്ടാണ്
നാം കരക്കെടുത്ത് ലാളിച്ച് കൊന്നത്

ഓസോണിന്റെ മുറിപ്പാട് കൊണ്ടാണ് നാം
കിടപ്പറകള്‍ തണുപ്പിക്കുന്നത്

മഞ്ഞും മാരിയും പൂക്കാലവും വിറ്റാണ് നാം
കുപ്പിവെള്ളം കുടിക്കുന്നത്

ജെസിബിക്കരങ്ങളാല്‍ ഭോഗിക്കപ്പെട്ട കുന്നുകള്‍
ടിപ്പറുകളില്‍ കയറിയാണ് പലായനം ചെയ്യുന്നത്

ധരണിയെ തന്നെ ഭരണിയിലാക്കി വിറ്റാണ് നാം
മരുഭൂമിയെ വാങ്ങുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.