2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഗൊരഖ്പൂര്‍ ദുരന്തം: മൂന്നു കുട്ടികള്‍ കൂടി മരിച്ചു, മജിസ്‌ട്രേഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

  • ആദിത്യനാഥ് ഇന്ന് ആശുപത്രി സന്ദര്‍ശിക്കും

ഗൊരഖ്പൂര്‍: ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരണ സംഖ്യ 66 ആയി. ഇന്ന് മൂന്നു കുട്ടികള്‍ കൂടി മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ആശുപത്രി സന്ദര്‍ശിക്കും.

സംഭവത്തില്‍ അദ്ദേഹം മജിസ്‌ട്രേഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓക്‌സിജന്‍ കിട്ടിതെയാണ് കുട്ടികള്‍ മരിച്ചതെങ്കില്‍ അത് അങ്ങേഅറ്റം നിന്ദ്യമായ സംഭവമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാരെന്ന് തെളിയുന്ന ആരേയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ ഒാഗസ്റ്റ് പതിനൊന്നിന് തടസ്സം നേരിട്ടിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് മരണമൊന്നും റിപ്പോര്‍ട്ടി ചെയ്യപ്പെട്ടിരുന്നില്ലെന്നും യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.

ഓക്‌സിജന്‍ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചതെന്ന ആരോപണം ആദിത്യനാഥ് കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.

കുട്ടികളുടെ മരണം പരിസരമലിനീകരണം കാരണമെന്ന് യു.പി മുഖ്യമന്ത്രി

കുട്ടികളില്‍ മസ്തിഷ്‌ക ജ്വരം പോലുള്ള അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇല്ലാത്തതാണ് രോഗപകര്‍ച്ചക്ക് കാരണമെന്നും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 1978 മുതല്‍ മസ്തിഷ്‌കജ്വരം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.