2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അധികമാള്‍ക്കും കമ്പ്യൂട്ടര്‍ തന്നെ പ്രിയം

സ്മാര്‍ട്ട്‌ഫോണ്‍ കയ്യടക്കിയ ടെക് ലോകത്ത് ഇന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ജനങ്ങള്‍ക്കിഷ്ടം ഡെസ്‌ക്ടോപുകളും ലാപ്‌ടോപുകളും തന്നെ. രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും ഇതേ അഭിപ്രായമാണ് അറിയിച്ചത്.

അതേസമയം, കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും വലിയ തോതില്‍ ഇടംപിടിച്ച ഇലക്ട്രോണിക് ഗാഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ്. 83 ശതമാനം പേരിലുമുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണ്. ഏതാണ്ട് 26 ശതമാനം പേരും ദിവസം ഒരു മണിക്കൂറെങ്കിലും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു. 27 ശതമാനം ഓണ്‍ലൈന്‍ കൗമാരക്കാരും നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ മറുപടി നല്‍കുന്നുമുണ്ട്. കൂടുതല്‍ പേരും (86 ശതമാനം) ഫെയ്‌സ്ബുക്കാണ് ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളാണ് ഓണ്‍ലൈനില്‍ കുടിയിരിക്കുന്നത്. 49 ശതമാനം പേരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കളുടെ നിരീക്ഷണത്തോടെയാണെങ്കില്‍ 48 ശതമാനം കൗമാരക്കാര്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ട് അങ്ങോട്ടു ലഭിക്കുന്നുണ്ട്.

പഠനാവശ്യത്തിനൊന്നും കൗമാരക്കാര്‍ അധികം ഓണ്‍ലൈനിനെ ആശ്രയിക്കുന്നില്ലെന്നാണ് പഠനം തെളിയിക്കുന്നത്. സ്‌കൂള്‍ അസൈന്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 20.5 ശതമാനം പേര്‍ ഓണ്‍ലൈനിനെ ആശ്രയിക്കുമ്പോള്‍ 15 ശതമാനം പേര്‍ മറ്റു പഠന സഹായത്തിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുന്നുണ്ട്.

മെസേജിങിന് വാട്‌സ്ആപ്പ് തന്നെയാണ് ഏറ്റവും അധികം ഉപയോഗിക്കുന്നത്. 71 ശതമാനം കൗമാരക്കാരും വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ 12 ശതമാനം മാത്രമാണ് ടെക്‌സ്റ്റ് മെസേജിനെ ആശ്രയിക്കുന്നത്. ഫോണ്‍ കോള്‍, സോഷ്യല്‍ മീഡിയയേക്കാള്‍ സുഹൃത്തുക്കളുമായി മുഖാമുഖ സംഭാഷണത്തിനാണ് 40 ശതമാനം പേര്‍ക്കും ഇപ്പോഴും താല്‍പര്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.