2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാള്‍ സ്വന്തമാക്കി

ഗുവാഹത്തി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പി.വി സിന്ധുവിനെ പരാജയപ്പെടുത്തി ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാള്‍ സ്വന്തമാക്കി.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം.

സ്‌കോര്‍: 2118, 2115 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്.
നാലാം തവണയാണ് സൈന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.
പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ സ്വര്‍ണം നേടി. സൗരഭിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.