2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കൂവാ പാഴാക്കി; പോള്‍സന്‍ നേടി, ഡന്‍മാര്‍ക്കിന് വിജയം

സരന്‍സ്‌ക്: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ പെറുവിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ഡന്‍മാര്‍ക്ക്. മത്സരത്തിന്റെ 59ാം മിനുറ്റിലാണ് ഡന്മാര്‍മാക്കിന്റെ വിജയമണിഞ്ഞ ഗോള്‍ പിറന്നത്. യൂസഫ് പോള്‍സന്‍ ആണ് ഡന്മാര്‍ക്കിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ പെറുവിന്റെ ക്രിസ്റ്റ്യന്‍ കുവയ്ക്ക് ലഭിച്ച പെനാല്‍റ്റി പാഴാക്കിയതാണ് പെറുവിന് തിരിച്ചടിയായത്. വി.എ.ആര്‍ വഴി ലഭിച്ച പെനാല്‍റ്റി കൂവ ഉയര്‍ത്തിയടിച്ച് പാഴാക്കുകയായിരുന്നു. 59ാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ നല്‍കിയ പാസുമായി മുന്നേറി പെറു പ്രതിരോധത്തെയും ഗോളിയെയും മറികടന്നാണ് പോള്‍സന്‍ ലക്ഷ്യം കണ്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.