2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ആംബുലന്‍സ് നല്‍കിയില്ല; മാതാവിന്റെ മൃതദേഹം ബൈക്കില്‍കെട്ടി മകന്‍ ആശുപത്രിയിലെത്തി

ഭോപ്പാല്‍: മാതാവിന്റെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് ആശുപത്രിയിലെത്തിയ മകന്‍ നൊമ്പരക്കാഴ്ചയായി.

പാമ്പു കടിയേറ്റു മരിച്ച കുന്‍വര്‍ ഭായിയുടെ മൃതദേഹമാണ് മകന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ബൈക്കില്‍കെട്ടിവച്ച് ആശുപത്രിയിലെത്തിച്ചത്.

പാമ്പു കടിയേറ്റ ഉടന്‍ കുന്‍വര്‍ ഭായിയുടെ കുടുംബം മോഹന്‍ഗഡ് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് ആംബുലന്‍സ് അന്വേഷിച്ചു. എന്നാല്‍ ആശുപത്രി ആംബുലന്‍സ് അയച്ചുനല്‍കാന്‍ തയാറായില്ല.

തുടര്‍ന്ന് കുന്‍വര്‍ ഭായിയുടെ മകനും ബന്ധുവും ചേര്‍ന്ന് ബൈക്കില്‍ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

എന്താണുണ്ടായതെന്ന് അറിയില്ലെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല കളക്ടര്‍ എസ് കെ ആഷിര്‍വാര്‍ പറഞ്ഞു.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.