2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നോട്ട് നിരോധനം ചരിത്രപരമായ തോല്‍വിതന്നെയാണെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ എത്ര അംഗീകരിക്കാതിരുന്നാലും ശരി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ചരിത്രപരമായ പരാജയം തന്നെയായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മഹോന്‍ സിങ്. എന്തെല്ലാം ലക്ഷ്യങ്ങള്‍ അവകാശപ്പെട്ടാണോ നോട്ടുകള്‍ നിരോധിച്ചത്, അവകൈവരിക്കുന്നതില്‍ ഈ നടപടി പൂര്‍ണമായും പരാജയപ്പെട്ടു. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മള്‍ അനുഭവിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. നോട്ട്‌നിരോധനത്തിലും ജി.എസ്.ടിയിലും റാഫേല്‍ ഇടപാടിലും കേന്ദ്രസര്‍ക്കാരിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങളെല്ലാം ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനംചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.