2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം: ജനാധിപത്യം അപകടാവസ്ഥയിലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ ഭരണവാഴ്ച അനിശ്ചിതത്വത്തിലാണെന്ന തുറന്നുപറച്ചിലുമായി മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം ജനാധിപത്യം അപകടാവസ്ഥയിലാണെന്നു തെളിയിക്കുന്നതാണെന്ന് കോണ്‍ഗ്രസ്. വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

”സുപ്രിം കോടതിയുടെ പ്രവര്‍ത്തനെത്തെപ്പറ്റി നാലു ജഡ്ജിമാര്‍ അഭിപ്രായം നടത്തിയത് വളരെ ആശങ്കയുണ്ടാക്കുന്നു. ജനാധിപത്യം അപകടാവസ്ഥയിലാണ്”- ട്വിറ്റര്‍ സന്ദേശത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു.

Read More… ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ പൂര്‍ണരൂപം

ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തി സുപ്രിം കോടതി പ്രവര്‍ത്തനം അവതാളത്തിലാണെന്നു പറഞ്ഞത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.