2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 12 മാസത്തിനിടെ മൂന്ന്മടങ്ങ് തൊഴില്‍ വര്‍ധന

മുംബൈ: സൈബര്‍ ആക്രമണം പെരുകിയതോടെ സൈബര്‍ സെക്യൂരിറ്റി സ്റ്റാഫിനുള്ള ആവശ്യകത കൂടി. കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിലെ തൊഴിലില്‍ മൂന്നു മടങ്ങാണ് വര്‍ധനയുണ്ടായത്.

ബിലോങ് എന്ന റിക്രൂട്ട്‌മെന്റ് കമ്പനി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണിക്കാര്യം പറയുന്നത്.

ഇന്റര്‍നെറ്റിന്റെ ഉപയോഗവും ഇ- വാണിജ്യവും കൂടിവരുന്നതിനാല്‍ ഈ മേഖലയില്‍ ഇനിയും ജോലി സാധ്യത വര്‍ധിക്കുമെന്നും സര്‍വ്വേ പറയുന്നു.

വിവിധ കമ്പനികളില്‍ 12 മാസത്തിനിടെ നിയമിക്കപ്പെട്ട സൈബര്‍ പ്രൊഫഷണലുകളുടെ കണക്കുകള്‍ എടുത്താണ് സര്‍വ്വേ നടത്തിയത്.

ടെക് കമ്പനികളില്‍ മാത്രമല്ല, ടെക് ഇതര കമ്പനികളിലും സൈബര്‍ സെക്യൂരിറ്റി ജീവനക്കാരെ വയ്ക്കുന്നുണ്ട്. വെബ്‌സൈറ്റ്, മറ്റു അക്കൗണ്ടുകള്‍, സോഫ്റ്റ്‌വെയറുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അധികവും.

ഇന്ത്യയില്‍ നിലവില്‍ 10,000 മുതല്‍ 15,000 വരെ ജോലികളാണ് നിലവില്‍ സൈബര്‍ സെക്യൂരിറ്റി രംഗത്തുള്ളത്. ടെക്, ബാങ്കിങ്, ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് സേവന മേഖലകളലാണ് കൂടുതല്‍ ജോലി സാധ്യത തെളിയുന്നത്.

ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ ഐ.ടി ഹബ് നഗരങ്ങളിലാണ് ജോലിസാധ്യത കൂടിയത്.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.