2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുസ്‌ലിം യാത്രക്കാരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ ഡെല്‍റ്റ എയര്‍ലൈന്‍സിന് 50,000 ഡോളര്‍ പിഴ

 

വാഷിങ്ടണ്‍: മൂന്ന് മുസ്‌ലിം യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ യു.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 50,000 ഡോളര്‍ പിഴയിട്ടു. വിവേചനപരമായി ഇടപെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ നടപടിയെടുത്തത്.

പാരിസിലെ ചാള്‍സ് ഡി ഗോല്‍ വിമാനത്താവളത്തില്‍ വച്ച് 2016 ജൂലൈ 26 നായിരുന്നു കേസിനാസ്പദമായ ഒരു സംഭവം. തനിക്ക് അസ്വസ്ഥതയും പേടിയുമുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് മുസ്‌ലിം ദമ്പതികളെ പുറത്താക്കിയത്.

സ്‌കാര്‍ഫ് ധരിച്ച മുസ്‌ലിം സ്ത്രീയുടെയും ഭര്‍ത്താവിന്റെയും ഇടപെടലിലാണ് അറ്റന്‍ഡന്റ് സംശയം പ്രകടിപ്പിക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തത്. ഭര്‍ത്താവ് അദ്ദേഹത്തിന്റെ വാച്ചിലേക്ക് എന്തോ ഘടിപ്പിച്ചുവെന്നും ഫോണില്‍ നിരവധി തവണ ‘അല്ലാഹ്’ എന്ന വാക്കുപയോഗിച്ച് മെസേജ് അയച്ചുവെന്നുമാണ് അറ്റന്‍ഡന്റ് പറഞ്ഞത്. ഇതാണ് ഇറങ്ങിപ്പോവാന്‍ പറഞ്ഞതിന്റെ കാരണമെന്നും അവര്‍ പറഞ്ഞു.

ഇവരെ പിന്നീട് പുറത്താക്കുകയും ചെയ്തു. യു.എസ് സ്വദേശികളായ ഇവരെ വിമാനത്തില്‍ വീണ്ടും കയറ്റുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടുവെന്നും ശിക്ഷാവിധിയില്‍ കുറ്റപ്പെടുത്തുന്നു.

ആംസ്റ്റര്‍ഡാമില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടെ 2016 ജൂലൈ 31 നായിരുന്നു മറ്റൊരു സമാനം സംഭവം. സഹയാത്രികരുടെ പരാതി പ്രകാരം മുസ്‌ലിമായ ഒരാളെ പരിശോധിക്കുകയും എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ട് യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. പിന്നാലെ പരിശോധന നടത്തിയ സുരക്ഷാ ജീവനക്കാരനും കുഴപ്പമൊന്നും കണ്ടെത്തിയില്ല. എന്നാല്‍ ക്യാപ്റ്റന്‍ വരികയും ഇയാളെ പുറത്താക്കുകയുമായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.