2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

17 ഇഞ്ച് ടു ഇന്‍ വണ്‍ ലാപ്‌ടോപ്പുമായി ഡെല്‍

ലോകത്തിലെ തന്നെ ആദ്യത്തെ 17 ഇഞ്ച് ടു ഇന്‍ വണ്‍ ലാപ്‌ടോപ്പുമായി ഡെല്‍. ഡെല്‍ ഇന്‍സ്പിറോണ്‍ 17 7000 ടു ഇന്‍ വണ്‍ സവിശേഷതകള്‍ ഉള്ള ലാപ്‌ടോപ്പാണ്.

അലൂമിനിയം ഡിസൈന്‍ ആണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ സികിസ് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രൊസസര്‍ ആണ് ഇതിലുള്ളത്.

ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ കൂടാതെ ഇന്‍ഫ്രാറെഡ് മുന്‍ ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഇത് 360ഡിഗ്രി വരെ മൂവ് ചെയ്യാന്‍ സാധിക്കും.

ഇന്‍സ്പിറോണ്‍ 7000 ഇതുകൂടാതെ 13 ഇഞ്ച്,15 ഇഞ്ച് വേര്‍ഷനുകളും പുറത്തിറക്കിയിട്ടുണ്ട്. ഈ മൂന്ന് ലാപ്‌ടോപ്പുകളിലും ഇന്റല്‍ സിക്‌സ് ജെനറേഷന്‍ കോര്‍ പ്രൊസസര്‍ ആണുള്ളത്. 749 ഡോളറിലാണ് ഡെല്‍ ഇന്‍സ്പിറോണ്‍ 7000 വേര്‍ഷനുകളുടെ വില ആരംഭിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.