2018 May 13 Sunday

ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റും മഴയും; വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ കനത്ത മഴയും പൊടിക്കാറ്റും ശക്തം. പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് അന്തരീക്ഷം ഇരുണ്ടത് ഗതാഗത സംവിധാനങ്ങളെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. ഇതേ തുടര്‍ന്ന് വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചു.നാല്‍പ്പതോളം സര്‍വീസുകള്‍ വഴിമാറ്റി.

സംസ്ഥാനത്തെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഇതു കാരണം കാഴ്ച്ച തടസപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. മെട്രോയും റോഡ് ഗതാഗതവും പൊടിക്കാറ്റിനെ തുടര്‍ന്ന് തടസപ്പെട്ടു. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. മരങ്ങള്‍ പലതും കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.