2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവ എന്‍ജിനീയര്‍ മരിച്ചു

 

ന്യൂഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവ എന്‍ജിനീയര്‍ മരിച്ചു. ചില്ലുപൊടി ചേര്‍ത്ത ചരട് കഴുത്തില്‍ കുരുങ്ങിയാണ് അപകടം.

ചൈനീസ് പട്ടത്തിന്റെ ചരടാണ് എന്‍ജിനീയര്‍ മാനവ് ശര്‍മയെന്ന 28 കാരന്റെ ജീവനെടുത്തത്. ഡല്‍ഹിയിലെ പശ്ചിം വിഹാറിലായിരുന്നു ദാരുണാന്ത്യം.

രക്ഷാ ബന്ധന്‍ ആഘോഷത്തിനു ശേഷം രണ്ട് സഹോദരിമാരുമായി ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മേല്‍പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പട്ടത്തിന്റെ ചരട് കടുത്തില്‍ മുറുകുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് ശ്വാസനാളിക്ക് പരുക്കേറ്റ മാനവ് ശര്‍മ ബൈക്കില്‍ നിന്ന് തെന്നി വീണു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചില്ലുപൊടി ചേര്‍ത്ത പട്ടം ചരടുകള്‍ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News