2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്‌ചെയ്യണോ ? എളുപ്പ വഴിയുണ്ട്

ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് മടുത്തവര്‍ ഇനി മടിക്കേണ്ട. എന്നേക്കുമായി അക്കൗണ്ട് ഇല്ലാതാക്കാനുള്ള വഴി തുറന്നിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ശാശ്വതമായി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇതുപോലെ ചെയ്താല്‍ മതി.

> ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ചെയ്തശേഷം സെറ്റിങ്‌സ് മെനു തിരഞ്ഞെടുക്കുക

> ജനറല്‍ സെറ്റിങ്‌സില്‍ നിന്ന് ഇതുവരെയുള്ള ഡേറ്റാകളുടെ ഒരു കോപ്പി ഡൗണ്‍ലോഡ് ചെയ്യുക

> അതിനുശേഷം ഹെല്‍പ്പ് മെനുവില്‍ നിന്ന് ഡിലീറ്റ് അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാം

> ഒരിക്കല്‍ക്കൂടി പാസ്‌വേഡ് എന്റര്‍ ചെയ്യുന്നതോടെ 14 ദിവസത്തിനകം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്നതാണ്

അതുവരെ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത മുഴുവന്‍ വിവരങ്ങളും ഇതോടെ നഷ്ടമാകും. 14 ദിവസത്തിനകം എപ്പോള്‍ വേണമെങ്കിലും ഡിലീറ്റാക്കാനുള്ള അഭ്യര്‍ത്ഥന പിന്‍വലിക്കാവുന്നതാണ്. ഓര്‍ക്കുക ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ പിന്നീട് ഒരിക്കലും അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ സാധിക്കുകയില്ല.

നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഈ ലിങ്ക് പിന്തുടരുക : https://www.facebook.com/help/delete_account


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.