2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍കൂടി: ദീപക് കുമാറിന് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് മത്സരത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡല്‍കൂടി. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ ഇന്ത്യക്ക് വെള്ളി നേടി. 247.7 പോയന്റോടെയായിരുന്നു ദീപകിന്റെ നേട്ടം.

249.1 പോയിന്റോടെ ചൈനയുടെ യാങ് ഹോറണിനാണ് സ്വര്‍ണം. 226.8 പോയിന്റോടെ ചൈനീസ് തായ്‌പെയിയുടെ ലു ഷോച്വാന്‍ വെങ്കലം നേടി.

ഷൂട്ടിങില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മികസഡ് ടീമിനത്തില്‍ രവി കുമാറും അപൂര്‍വി ചന്ദേലയും വെങ്കലം നേടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.