2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഡി.സി ബുക്‌സിന്റെ പുസ്തക മേളയില്‍ നിന്ന് ദീപ നിശാന്തും എസ്. ഹരീഷും പുറത്ത്

 

#സി.എച്ച്. ഉബൈദുല്ല റഹ്മാനി

മനാമ: ദീപാ നിശാന്തിനെ ചൊല്ലി ബഹ്‌റൈന്‍ കേരളീയ സമാജത്തിലും തര്‍ക്കം. ഇതേ തുടര്‍ന്ന് ഈ മാസം 12 മുതല്‍ 22 വരെ ബഹ്‌റൈന്‍ കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ നിന്നും സാംസ്‌കാരികോത്സവത്തില്‍ നിന്നും അതിഥികളുടെ കൂട്ടത്തില്‍ നിന്നും ദീപാനിശാന്തിനെയും മീശ നോവലെഴുതിയ എസ്.ഹരീഷിനെയും ഒഴിവാക്കി.

കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ മീശ നോവലിന്റെ പേരില്‍ എസ് ഹരീഷിനെ വിലക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇരുവരെയും പരിപാടിയില്‍ നിന്നും ഒഴിവാക്കിയത്. അതേ സമയം ഇക്കാര്യത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തിന് തുറന്ന സമീപനമാണുള്ളതെന്നും പുസ്തകോത്സവത്തിന്റെ ഭാഗമായി ബഹ്‌റൈനിലെത്തുന്ന അതിഥികള്‍ ആരെല്ലാമാവണമെന്ന് അന്തിമ തീരുമാനം എടുക്കുന്നത് ഡിസി ബുക്‌സ് പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മറ്റിയാണെന്നും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
ഈ മാസം 12 മുതല്‍ 22 വരെയാണ് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തക മേളയും സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു പേരേയും നേരത്തെ ഈ പരപാടിയിലേക്കു ക്ഷണിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News