2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ലോകകപ്പിനുള്ള ആസ്‌ത്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; 15 അംഗ പട്ടികയില്‍ വാര്‍ണറും സ്മിത്തും

സിഡ്‌നി: 2019 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ആസ്‌ത്രേലിയ പ്രഖ്യാപിച്ചു. വിലക്കിനു നേരിട്ട ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ടീമില്‍ ഇടം നേടി. ഇവരുടെ തിരിച്ചുവരവ് തന്നെയാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന ആകര്‍ഷണം. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വിലക്കില്‍ ഇരുവരും ടീമിനു പുറത്തായിരുന്നു. തിരിച്ചുവന്ന ശേഷം ഐ.പി.എല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ ഇടം നേടിക്കൊടുത്തത്.

ഇരുവരും ടീമിലിടം നേടിയപ്പോള്‍ പുറത്തായത് യുവതാരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനാണ്. കൂടാതെ പ്രധാന ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിനെയും ടീമില്‍ നിന്നും പുറത്താക്കി. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹെയ്‌സല്‍വുഡ് ഫിറ്റനസ് വീണ്ടെടുക്കാത്തതിനാലാണ് ടീമിലിടം നേടാത്തത്. അലക്‌സ് കാരിയാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. നായകന്‍ ആരോണ്‍ ഫിഞ്ച്.

ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ജൈ റിച്ചാര്‍ഡ്‌സണ്‍, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, നഥാന്‍ ലിയോണ്‍, ആദം സാംപ, ജേസണ്‍ ബെഹ്‌റന്‍ഡോഫ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.