2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കാണാതായ മലപ്പുറം സ്വദേശിയെ മദീന വിമാനത്താവളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മദീന: കാണാതായ മലപ്പുറം സ്വദേശിയെ മദീന വിമാനത്താവളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദി(30)ന്റെ മൃതദേഹമാണ് മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത് റൂമില്‍ കണ്ടെത്തിയത്. കാര്‍ഗോ സെക്ഷന്‍ ജീവനക്കാരനായിരുന്ന യുവാവിനെ കഴിഞ്ഞ 30ാം തിയതി മുതല്‍ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷണം നടത്തി വരികയായിരുന്നു.

കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലിന്റെ അകത്തെ അടച്ചിട്ടിരുന്ന ബാത്ത് റൂമില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ബാത്ത്‌റൂം ക്ലീനിങ് തൊഴിലാളി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടുത്തിടെ നാട്ടിലേക്ക് പോയിരുന്നെങ്കിലും കല്യാണ കഴിഞ്ഞ് 10 ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തി. ഇവിടെയെത്തി 15 ദിവസത്തിനു ശേഷം കാണാതാവുകയായിരുന്നു.

കെ.പി ജസീലയാണ് ഭാര്യ. താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി – ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.