2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ സഊദിയിൽ മരണപ്പെട്ടു 

      ദമാം: മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ സഊദിയിൽ മരണപ്പെട്ടു. മലപ്പുറം പൊന്മള പൂവാടൻ ഇസ്മായിൽ മാസ്റ്ററുടെ മകൻ എഞ്ചിനിയര്‍ ശംസീര്‍ പൂവാടന്‍ (30) ആണ് കിഴക്കൻ സഊദിയിലെ  ദമാമിനടുത്ത അൽഹസയിൽ മരണപ്പെട്ടത്. ശാരീരിക പ്രയാസങ്ങളെത്തുടർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടന്‍ മരണപ്പെടുകയായിരുന്നു. മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റിവായിരുന്നു ഫലം എന്നാണു ബന്ധപ്പെട്ട കമ്പനി വൃത്തങ്ങൾ അറിയിച്ചത്.

     മരണ കാരണം കൊവിഡ് ആണോ എന്ന് ഉറപ്പിക്കണമെങ്കിൽ മെഡിക്കൽ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ പ്രൊജക്ട് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉൾപ്പെടുന്ന കുടുംബം നാട്ടിലാണുള്ളത്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കമ്പനി മാനേജ്മെന്റ് നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകരും കമ്പനി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.  

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.