2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

കല്ലേറില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു

ബാലരാമപുരം: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വൃദ്ധന്‍ മരിച്ചു. വേലിക്കോട്ടുകാണം കരുണാകരന്‍ (71)ആണ്  മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ പ്രവീണ്‍, സന്തോഷ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രിയില്‍ കരുണാകരന്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതാണ് കല്ലേറില്‍ കലാശിച്ചത്. തുടര്‍ന്ന് കരുണാകരന്‍ വഴക്കുണ്ടാക്കുകയും ചെയ്തപ്പോള്‍ നാട്ടുകാരായ യുവാക്കള്‍ ഇടപ്പെട്ടു. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് കരുണാകരനെ കല്ലെറിയുകയായിരുന്നു. വയറ്റില്‍ കല്ലുകൊണ്ട കരുണാകരനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.