2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഘടകകക്ഷികളുടെ സീറ്റിനെ സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറയേണ്ടതില്ലെന്ന് ഡീന്‍ കുര്യാക്കോസ്

മലപ്പുറം: പൊന്നാനി പാര്‍ലിമെന്റ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഘടകകക്ഷികളുടെ സീറ്റിനെ സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറയേണ്ടതില്ല. യു.ഡി.എഫിന് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മന:പൂര്‍വ്വം വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും, ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പാര്‍ലിമെന്റ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോലക്ക് ഷോക്കോസ് നോട്ടീസയച്ചതായും, വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
യു.ഡി.എഫിന്റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ചില ഘടകകക്ഷികള്‍ ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലംജനറല്‍ സെക്രട്ടറി ഷെബീറാണ് വിവാദത്തിന് കോപ്പുകൂട്ടിയ പ്രമേയം അവതരിപ്പിച്ചിരുന്നത്.

 

 

പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ്

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.