2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന്റെ ഫോര്‍മുല തയാര്‍, മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന്; കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉപമുഖ്യമന്ത്രി പദവികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍.സി.പി- ശിവസേന സഖ്യസര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനത്ത് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ഫോര്‍മുല തയാറായതായി റിപ്പോര്‍ട്ട്. സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള ശിവസേനയില്‍ നിന്നായിരിക്കും അടുത്ത അഞ്ചുവര്‍ഷവും മുഖ്യമന്ത്രി. കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉപമുഖ്യമന്ത്രി പദവിനല്‍കുകയെന്ന വിധത്തിലാണ് ഫോര്‍മുല തയാറായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു.

അടുത്തമാസം ആദ്യത്തോടെ സംസ്ഥാന ഭരണം ഏറ്റെടുക്കാന്‍ ധാരണയായതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട്‌ചെയ്തു. എല്ലാം ‘കരാര്‍’ പ്രകാരം നടന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. എന്‍.സി.പി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പദവിയില്‍ അഞ്ചുവര്‍ഷത്തേക്ക് തുടരുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിപദവി ഇടയ്ക്കു വച്ചുമാറില്ല.

നിയമസഭയില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും ലഭിച്ച ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തില്‍ 42 മന്ത്രി പദവികള്‍ വിഭജിക്കും. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഉള്ളത്. എന്‍.സി.പിക്ക് 54ഉം കോണ്‍ഗ്രസിന് 44 ഉം എം.എല്‍.എമാരുമുണ്ട്. ഇതുപ്രകാരം 15, 14, 13 മന്ത്രിമാരായിരിക്കും യഥാക്രമം ഓരോ പാര്‍ട്ടിക്കും ലഭിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനായിരിക്കും സ്പീക്കര്‍. ഇതിനോട് എന്‍.സി.പിക്കും ശിവസേനക്കും യോജിപ്പുമാണ്.

സീറ്റ് നില

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രിപദവി രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയത്. തര്‍ക്കം നീണ്ടതോടെ എന്‍.ഡി.എ വിട്ട ശിവസേന മറ്റുവഴികള്‍ ആരാഞ്ഞതോടെയാണ് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണചര്‍ച്ച സജീവമായത്. ബി.ജെ.പിക്ക് 105 സീറ്റുകളാണ് കിട്ടിയത്. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ ആണ് വേണ്ടിയിരുന്നത്.

അതേസമയം, ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗന്ധിയുമായി ചര്‍ച്ചനടത്തിയ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ശിവസേനയുമായുള്ള സഖ്യത്തോടുള്ള ചോദ്യത്തിന്, അവര്‍ക്ക് അവരുടെ വഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയെന്നുമായിരുന്നു പ്രതികരിച്ചിരുന്നത്. സോണിയാഗാന്ധിയും ശരത് പവാറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും അതില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായി ആരും പ്രതികരിച്ചിരുന്നുമില്ല.

Deal in works: Uddhav Maharashtra CM for five years, deputies from Congress, NCP


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News