2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പൊള്ളലേറ്റു മരിച്ച തമിഴ് നാട്ടുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ അധികൃതര്‍

ജിദ്ദ: സഊദിയില്‍ പൊള്ളലേറ്റ മരിച്ച തമിഴ്‌നാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല. ദമാമിലെ ദഹ്‌റാന്‍ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച ചെന്നൈ സ്വദേശിനി ലക്ഷ്മി അമ്മന്‍ കോവില്‍ തിരുമയം ലത ശേഖര്‍ (48)യുടെ ബന്ധുക്കളെയീണ് കണ്ടെത്താന്‍ സാധിക്കാതെ വന്നത്.

ഫെബ്രുവരി ഒമ്പതിനാണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഇവര്‍ മരിച്ചത്. മരിക്കുന്നതിന് ഒരു മാസം മുമ്പ് സഊദി പൗരനാണ് 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയില്‍ ഇവരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാള്‍ തിരിഞ്ഞുനോക്കിയില്ല. എംബസി പ്രതിനിധികള്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പാസ്‌പോര്‍ട്ട് രേഖ പ്രകാരം നാലുവര്‍ഷം മുമ്പ് സഊദിയില്‍ വീട്ടുവേലക്ക് എത്തിയതാണ് ലത ശേഖര്‍. എന്നാല്‍ രണ്ടര വര്‍ഷം മുമ്പ് ആദ്യ സ്‌പോണ്‍സര്‍ ഇവരെ ഒളിച്ചോടിപ്പോയി എന്ന് കാണിച്ച് ഹുറൂബാക്കിയതായും കാണുന്നു. പിന്നീട് ഇവര്‍ എവിടെയാണ് ജോലി ചെയ്തതെന്നോ, എങ്ങനെയാണ് പൊള്ളലേറ്റതെന്നോ വിവരമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഇവര്‍ പാസ്്‌പോര്‍ട്ടെടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി എംബസി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും ആ നമ്പറിലുള്ളവര്‍ക്ക് ഇങ്ങനെ ഒരാളെ കുറിച്ച് വിവരമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.