2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഡാന്‍സ് ബാര്‍ : മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ബാറുകളിലെ ഡാന്‍സെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡാന്‍സ്ബാറുകള്‍ തുടങ്ങുന്നത് തടഞ്ഞ നിര്‍ദ്ദേശത്തെയും സുപ്രിംകോടതി ചോദ്യം ചെയ്തു. നൃത്തമെന്നത് ഒരു ജോലിയാണ്. അത് കുറ്റമാവുകയാണെങ്കില്‍ അതിന്റെ പരിശുദ്ധിയും ഇല്ലാതെയാവും. എന്നാല്‍ സര്‍ക്കാരിന് അവ നിരോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഈ മാസം 12 നാണ് ഡാന്‍സ്ബാര്‍ റെഗുലേഷന്‍ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസ്സാക്കിയത്. ഇതു പ്രകാരം കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.