2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

ദമ്മാമില്‍ പട്ടാമ്പി സ്വദേശി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു

പട്ടാമ്പി: ദമ്മാമിലെ സഊദി ഗള്‍ഫ് എയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി ആനക്കര ചുള്ളിപ്പറബില്‍ മൈതീന്‍കുട്ടിയുടെ മകന്‍ യൂസഫ് ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് വച്ച് മരണപ്പെട്ടു. നാട്ടില്‍ നിന്ന് ഭാര്യയും ദമ്മാമ്മിലുള്ള സുഹൃത്തുക്കളും ഇന്ന് പകല്‍ പലവട്ടം മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറിയുമ്മ മാതാവും ഹസീന ഭാര്യയുമാണ്. ഒരു മകളുണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട നടപടികള്‍ക്ക് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റി നേതൃത്വം ഇടപെട്ടു വരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.