2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

അധികജലം മാത്രമാണ് തുറന്നുവിട്ടത്; അണക്കെട്ട് തുറന്നതുകൊണ്ട് ആരും മരിച്ചിട്ടില്ല: എം.എം മണി

പത്തനംതിട്ട: പ്രളയസമയത്ത് അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരു മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട്. അധിക ജലം മാത്രമാണ് തുറന്നുവിട്ടത്. ഡാം സുരക്ഷാ വിഭാത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പകരം പവര്‍ഹൗസുകളിലെ കേടുപാടുകളാണ് കാരണമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വാങ്ങേണ്ടി വരും. അപ്പോള്‍ ചില നിയന്ത്രണങ്ങളൊക്കെ വേണ്ടിവരുമെന്നും മണി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.