2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റഫീഖിനെ പാക് ബാറ്റ്‌സ്മാനായി ചിത്രീകരിച്ച് ദൈനിക് ഭാസ്‌കര്‍; എന്തിനാണ് മുസ്‌ലിംകളെ ഇങ്ങനെ വെറുക്കുന്നതെന്ന്‌ സോഷ്യല്‍മീഡിയ

 

ജയ്പൂര്‍: പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റഫീഖിനെ പാകിസ്താനി ബാറ്റ്‌സ്മാനും വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി രാഹുല്‍ കശ്വാനെ ഇന്ത്യന്‍ താരവുമായി ചിത്രീകരിച്ച ദൈനിക് ഭാസ്‌കറിന്റെ നടപടി വിവാദമാവുന്നു. രാജസ്ഥാനിലെ ചുരു ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച റഫീഖ് മണ്ഡീലിയ എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പി നേതാവ് രാഹുല്‍ കശ്വാനോട് മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

 

റഫീഖ് മണ്ഡീലിയ

 

എന്നാല്‍, റഫീഖിനെ പാക് ബാറ്റ്‌സ്മാനായി ചിത്രീകരിച്ചാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ദൈനിക് ഭാസ്‌കര്‍ നല്‍കിയത്. റഫീക് എന്ന പാക് ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരങ്ങള്‍ക്കു മുന്‍പിലൂടെ പുറത്തായി മടങ്ങുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ കളിക്കാരുടെ മുഖത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി രാഹുലിന്റെയും മുഖം ചേര്‍ത്തിട്ടുമുണ്ട്.

 

രാഹുല്‍ കശ്വാന്‍

 

കോണ്‍ഗ്രസിന്റെ മുസ്‌ലിം സ്ഥാനാര്‍ഥിയെ പാകിസ്താനികളോട് ഉപമിച്ച പത്രത്തിന്റെ നടപടി വന്‍ വിവാദമായിട്ടുണ്ട്. എന്തിനാണ് ഇങ്ങിനെ മുസ്‌ലിംകളെ വെറുക്കുന്നതെന്ന് പ്രശാന്ത് കനോജിയ എന്നയാള്‍ പത്രത്തിന്റെ ക്ടടിങ് ട്വിറ്ററില്‍ പങ്കുവച്ച് ചോദിച്ചു. ഇതാണ് ‘വിഭജനനായകന്‍’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് താരിഖ് അലി ഖാന്‍ എന്നയാള്‍, നരേന്ദ്രമോദിയെ വിഭജന നായകന്‍ എന്നു വിശേഷിപ്പിച്ച് ടൈം മാഗസിന്‍ ചെയ്ത കാര്യം സൂചിപ്പിച്ച് പറഞ്ഞു. ഇങ്ങിനെയൊക്കെയാണ് രാജ്യത്ത് മുസ്‌ലിംഭീതി പ്രചരിപ്പിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.