2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

പണത്തിന്റെ ക്ഷാമത്തില്‍ രണ്ടുമാസത്തിനകം പരിഹാരമുണ്ടാകും: എസ്.ബി.ഐ

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നേരിടുന്ന ക്ഷാമം രണ്ടുമാസത്തിനുള്ളില്‍ മാറുമെന്ന് എസ്.ബി.ഐ. നോട്ടുക്ഷാമം മാസങ്ങള്‍ നീളില്ലെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ എക്കോറാപ്’ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യത്തെ വിവിധ സെക്യൂരിറ്റിപ്രസ്സുകളില്‍ രാപകലില്ലാതെ നടക്കുന്ന അച്ചടി കണക്കിലെടുക്കുമ്പോള്‍ അസാധുവാക്കിയ നോട്ടിന്റെ 50 ശതമാനം ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് ‘എക്കോറാപ്’ കണക്കുകൂട്ടുന്നത്. ജനുവരിയോടെ 75 ശതമാനം വിതരണത്തിനെത്തും. ഫെബ്രുവരി അവസാനത്തോടെ 78-88 ശതമാനം നോട്ട് വിതരണത്തിനുണ്ടാവും.

നോട്ട് അസാധുവാക്കലില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ നേരിട്ടത് കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഹരിയാന, ബിഹാര്‍, ഗുജറാത്ത് എന്നിവയാണ് കടുത്ത പ്രതിസന്ധി നേരിട്ടത്.

ചെറിയ തുകയ്ക്കുള്ള നോട്ടുകളുടെ ആവശ്യത്തിനായി ഏഴു ശതമാനം വര്‍ധനയും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.