
റിയാദ്: ഏറെ കാലത്തെ കാത്തിരിപ്പിനും കഠിന ശ്രമങ്ങള്‍ക്കും ശേഷം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഗള്‍ഫ് മേഖലക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു. നാലു വരഷത്തിലധികമായി വളരെ പ്രയാസപ്പെട്ടു നീങ്ങിയിരുന്ന അന്താരാഷ്ട്ര എണ്ണവിപണി വീണ്ടും പഴയ പടിയിലേക്കെന്നപോലെ ഉയരുകയാണ്. ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സഊദിയുടെ നേതൃത്വത്തില്‍ നടത്തിയ കഠിന പരിശ്രമങ്ങളുടെ ഭാഗമായി എണ്ണവില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്.
എണ്ണ വില ബാരലിന് 80 ഡോളറില്‍ എത്തുംവരെ ഉത്പാദനം കൂട്ടുന്ന കാര്യത്തില്‍ പുനരാലോചന ഉണ്ടാകില്ലെന്ന സഊദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില ബാരലിന് 75.47 ആയി ഉയര്‍ന്നു. ഏറെ താമസിയാതെ തന്നെ 80 ഡോളറിലേക്ക് എത്തുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. ബാരലിന് 80 ഡോളറിലെത്തിയാല്‍ മാത്രം ഉത്പാദനം കൂട്ടുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്ന നിലപാടിലാണ് സഊദി. എണ്ണവില ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് ഒപെക്കിന്റെ നേതൃത്വത്തില്‍ സഊദിയുടെ പരിശ്രമ ഫലമായി ആഗോള തലത്തില്‍ എണ്ണയുത്പാദനം വെട്ടികുറച്ചിരുന്നു.
എണ്ണ ഉല്‍പാദന നിയന്ത്രണം തുടരാനുള്ള ഒപെക് തീരുമാനം, ഇറാനെതിരായ ഉപരോധം തുടരാനുള്ള അമേരിക്കയുടെ നീക്കവും ഇതിലെ ഭീതിയും എണ്ണവിലയേറ്റത്തിന് കാരണമായാണ് വിലയിരുത്തല്‍. വില വര്‍ധനവിനെ തുടര്‍ന്ന് സഊദിയടക്കമുള്ള ഗള്‍ഫ് മേഖലയിലെ . നിര്‍മാണ രംഗത്തും നിക്ഷേപ രംഗത്തും പുത്തനുര്‍വ്വാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലും നേട്ടം കുതിച്ചുയര്‍ന്നു. നിര്‍മാണവാണിജ്യനിക്ഷേപ രംഗത്ത് വന്‍ ഉണര്‍വാണിപ്പോള്‍.
അതേസമയം, അന്താരാഷ്ട്ര വിപണികളില്‍ എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണവില വീണ്ടും കൂടും.