2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജാര്‍ഖണ്ഡില്‍ സി.ആര്‍.പി.എഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ബൊക്കോറോയില്‍ തെരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു.

തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. സി.ആര്‍.പി.എഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ ദീപേന്ദര്‍ യാദവാണ് തന്റെ അസ്സിസ്റ്റന്റ് കമാന്‍ഡറെയും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെയും വെടിവെച്ചുകൊന്നത്. വെടിവെപ്പിനിടെ ഇയാള്‍ക്കും പരുക്കേറ്റു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു.

ബെക്കോറോയിലെ കുര്‍ക്‌നാലോ ഹൈസ്‌ക്കൂള്‍ ബൂത്തിലാണ് ദീപേന്ദറും സംഘവും ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടത്.

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് വ്യത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.