2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

നിഷ്‌നി: പ്രീ ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഷൂട്ടൗട്ടില്‍ 3-2 നാണ് ക്രൊയേഷ്യയുടെ വിജയം.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സമനിലയില്‍ തുടര്‍ന്നപ്പോഴാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. കളിയുടെ 58-ാം സെക്കന്റില്‍ ആദ്യ ഗോളിലൂടെ ഡെന്‍മാര്‍ക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു. ഡെന്‍മാര്‍ക്കിന്റെ മാര്‍ത്തിയാസ് യോര്‍ഗെന്‍സന്‍ ആണ് ഗോള്‍ നേടിയത്. എന്നാല്‍ നാലാം മിനുട്ടില്‍ ക്രൊയേഷ്യയുടെ മരിയോ മന്‍സുകിച്ച് ഗോള്‍ മടക്കി സമനില പിടിച്ചു.

ഏഴിന് റഷ്യയുമായാണ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.