2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവം; ക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ അമിത് ഭണ്ഡാരിക്കെതിരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അണ്ടര്‍ 23 ക്രിക്കറ്റ് താരം അനുജ് ഡേദക്ക് ആജീവനാന്ത വിലക്ക്. അണ്ടര്‍ 23 സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്ന് അനുജ് ഡേദ അമിത് ഭണ്ഡാരിയെ ശാരീരികമായി അക്രമിക്കുകയായിരുന്നു.

ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ സംസ്ഥാന അണ്ടര്‍ 23 ടീം ട്രെയല്‍സിനിടെ ഒരു സംഘം അക്രമികള്‍ ഇരുമ്പ് ദണ്ഡും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനുജ് ഡാദയെ എല്ലാ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഡി.ഡി.സി.എ തലവന്‍ രജത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.