2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പണപ്പിരിവ്: ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ സി.പി.എം പിന്‍വലിച്ചു

 

ആലപ്പുഴ: ചേര്‍ത്തല ദുരിതാശ്വാസ ക്യാംപില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ശനിയാഴ്ച ചേര്‍ന്ന സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.

ക്യാംപിലെ അംഗം കൂടിയായ ഓമനക്കുട്ടന്‍ പണം പിരിച്ചത് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇതിനെയാണ് ക്യാംപില്‍ സി.പി.എം നേതാവിന്റെ അനധികൃത പിരിവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നത്. ചിലമാധ്യമങ്ങളും ഈ നുണപ്രചരണം ഏറ്റുപിടിച്ചു. പിന്നീട് ക്യാംപിലുള്ളവരുടെയടക്കം വിശദീകരണം വന്നതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News