2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

സി.പി.എം ഓഫീസിലെ പീഡനം; മുഖ്യപ്രതി അറസ്റ്റില്‍

 

പാലക്കാട്: സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.

ചെര്‍പ്പുളശ്ശേരി ബസ്റ്റാന്റിനു സമീപത്തു വെച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കും.

പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി പക്ഷേ സി.പി.എം ഓഫീസില്‍ പോയിട്ടില്ലെന്ന് പൊലിസിനോട് പറഞ്ഞു

മാര്‍ച്ച് 16 ന് ഉച്ചാക്കാണ് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസെത്തി അന്വേഷണം തുടങ്ങിയതോടെയാണ് കുട്ടിയുടെ അമ്മയായ യുവതിയെ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച സംഭവത്തിന് യുവതിയുടെ മൊഴിയോടെയാണ് രാഷ്ട്രീയ മാനം കൈവന്നത്.

ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.