2018 October 21 Sunday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

സി.പി.എം കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് ശുഹൈബ് വധം: എ.കെ ആന്റണി

ന്യൂഡല്‍ഹി: സ്വന്തം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കൊലപാതകരാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന് തെളിയിക്കുന്നതാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്ന സംഭവമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണി പറഞ്ഞു. സി.പി.എം ഭീകരതയ്ക്ക് മുന്നില്‍ സംസ്ഥാന പൊലിസ് തികച്ചും നിഷ്‌ക്രിയരായി മാറിയിരിക്കുകയാണ്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മനോഭാവം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.

സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്. യഥാര്‍ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും ആന്റണി പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.