2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

പീഡനശ്രമം: സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റ് ചെയ്തു.

മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെയാണ് പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയമിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

തിരുവനന്തപുരം സ്വദേശിയായ യുവതിയെ പോര്‍ച്ചുഗീസ് പാര്‍സ്‌പോര്‍ട്ട് സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് വിനോദിനെതിരേയുള്ള കേസ്.

കഴിഞ്ഞ ദിവസമാണ് വിനോദിനെ മഡ്ഗാവ് വുഡ് ലാന്‍ഡ് ഹോട്ടലില്‍നിന്നു അറസ്റ്റ് ചെയ്തത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.