2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് അറുതി വരണമെങ്കില്‍ സി.പി.എം മനസു വയ്‌ക്കണം: കുഞ്ഞാലിക്കുട്ടി

  • ഷുക്കൂര്‍ കേസ് വിജയിച്ചത് ഭാഗികമായി മാത്രം

 

കോഴിക്കോട്: ക്രൂരതയുടെ രാഷ്ട്രീയത്തിനെതിരേ കേരള മനസാക്ഷി ഉണരണമെന്നും കേരളത്തിലെ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തണമെങ്കില്‍ സി.പി.എം തന്നെ മനസു വെക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
അരിയില്‍ ശുക്കൂറിന്റേതടക്കമുള്ള കൊലപാതകങ്ങളില്‍ കേരള മനസാക്ഷി സി.പി.എമ്മിനെതിരേ ഉണര്‍ന്നിട്ടും കൊലക്കത്തി ഉപേക്ഷിക്കാന്‍ അവര്‍ തയാറായിട്ടില്ലെന്നതിന്റെ തെളിവാണ് പെരിയയിലെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരുമാറ്റവും വന്നിട്ടില്ലെന്നും കേരള ജനത ഇതൊക്കെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും ഭീകരമായിരുന്ന ഒന്നാണ് 2012 ഫെബ്രുവരിയിലെ ആ സംഭവം. പ്രാകൃതമായ ബുദ്ധിയും മനസ്സും ഉള്ളവര്‍ക്ക് മാത്രമേ ഇത്തരമൊരു ക്രൂരത ചെയ്യാന്‍ കഴിയൂ.

 ആ ക്രൂരതക്കു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനുള്ള പ്രയത്‌നമാണ് നമ്മള്‍ നടത്തിയത്. അത് ഭാഗികമായെങ്കിലും വിജയം കണ്ടു എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സി.ബി.ഐ നടപടി തെളിയിക്കുന്നത്. ശുക്കൂറിന്റെ കുടുംബത്തിന് നീതി കിട്ടണമെങ്കില്‍ നിയമവഴിയില്‍ ഇനിയുമേറെ പോകാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.