2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഇടതു യൂനിയനുകളുടെ തര്‍ക്കം: അടൂര്‍ പഴകുളത്ത് ലക്ഷങ്ങളുടെ പച്ചക്കറി നശിപ്പിച്ചു

അടൂര്‍: ഇടതു യൂനിയന്‍ തൊഴിലാളികളുടെ തര്‍ക്കത്തെ തുടര്‍ന്ന് അടൂര്‍ പഴകുളത്ത് ലക്ഷങ്ങളുടെ പച്ചക്കറി നശിപ്പിച്ചു.

പഴകുളം ഹോര്‍ട്ടികോര്‍പ്പ് സംഭരണശാല ശേഖരിച്ച മൂന്നു ലക്ഷം രൂപയുടെ പച്ചക്കറിയാണ് അഴുകിനശിച്ചത്.

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി കേന്ദ്രം പൂട്ടിയിട്ടിരിക്കുകയാണ്. സി.ഐ.ടി.യു അനുകൂല ജീവനക്കാരനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സി.പി.ഐ അനുകൂല ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു സ്ഥലമാറ്റം. ഇത് രാഷ്ട്രീയ പ്രേരിതമാണൊരോപിച്ചാണ് സി.ഐ.ടി.യു ഒരാഴ്ച്ചയായി സമരം നടത്തി വരുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.