2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

സി.പി.എം വനിതാ നഗരസഭാ കൗണ്‍സിലര്‍ 38,000 രൂപ മോഷ്ടിച്ചുവെന്ന് പൊലിസ്, പാര്‍ട്ടി പറഞ്ഞു കടക്കൂ പുറത്തെന്ന്

  • ഒറ്റപ്പാലം നഗരസഭ കൗണ്‍സിലറെ സി.പി.എമ്മില്‍നിന്ന് പുറത്താക്കി

പാലക്കാട്: മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഒറ്റപ്പാലം നഗരസഭ കൗണ്‍സിലറെ സി.പി.എമ്മില്‍നിന്ന് പുറത്താക്കി. നഗരസഭാ ഓഫിസിലെ മോഷണവുമായി ബന്ധപ്പെട്ടാണ് കൗണ്‍സിലറായ സുജാതക്കെതിരേ നടപടി എടുത്തത്. കേസില്‍ ഇവര്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് സി.പി.എം ജില്ലാ കമ്മിറ്റി നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ ഇവര്‍ മോഷ്ടിച്ചതായി പൊലിസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസം 20നാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷത്തിനിടെ നഗരസഭയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമായിരുന്നു ഇത്. നഗരസഭാ കൗണ്‍സിലര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നായി ഒന്നരലക്ഷം രൂപയില്‍ കൂടുതല്‍ പണവും കൂടാതെ സ്വര്‍ണവും മോഷണം പോയിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനകളിലൂടെയാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുന്നത്.
ഇതേക്കുറിച്ച് കൂടുതല്‍ പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. നഗരസഭയിലെ ബി.ജെ.പി വനിതാ അംഗവും ജീവനക്കാരും ചേര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.