2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ത്രിപുരയില്‍ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

 

കൊല്‍ക്കത്ത: ത്രിപുരയില്‍ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പിമാരായ ശങ്കര്‍ പ്രസാദ് ദത്ത ത്രിപുര വെസ്റ്റ് ജനറല്‍ സീറ്റിലും ജിതേന്ദ്ര ചൗധരി സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റിലും മത്സരിക്കും. ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 11, 18 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും കിസാന്‍സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമാണ് ജിതേന്ദ്ര ചൗധരി. സി.പി.എം ത്രിപുര സംസ്ഥാന കമ്മിറ്റിയംഗമാണ് ശങ്കര്‍ ദത്ത.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News