2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശാല സഖ്യത്തിനില്ല: ബിഹാറില്‍ സി.പി.ഐ ആറു സീറ്റുകളില്‍ മത്സരിക്കും

പാറ്റ്‌ന: 2019 പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാലസഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് സി.പി.ഐ. ഇടതുമുന്നണിക്കു കീഴില്‍ ആറു സീറ്റുകളില്‍ മത്സരിക്കുമെന്ന് സി.പി.ഐ പ്രഖ്യാപിച്ചു.

നേരത്തെ ഇടതുമുന്നണിക്കു കീഴില്‍ 10 സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ ആറു സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യ നാരായണ്‍ സിങ് പറഞ്ഞു.

ജെ.ഡി.യു- ആര്‍.ജെ.ഡി പാര്‍ട്ടികള്‍ രൂപീകരിച്ച വിശാലസഖ്യത്തിനൊപ്പം ചേര്‍ന്നാണ് 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ മത്സരിച്ചിരുന്നത്.

ബി.ജെ.പിയെ തകര്‍ക്കാന്‍ ആവശ്യമെങ്കില്‍ സഖ്യമുണ്ടാക്കുമെന്ന് സത്യ നാരായണ്‍ സിങ് വ്യക്തമാക്കി. ഇതേപ്പറ്റി ആരോടും ചര്‍ച്ചചെയ്തിട്ടില്ല. സംസ്ഥാനത്തെ സാഹചര്യം പഠിച്ചതിനു ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.