2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ആലപ്പുഴ ജില്ലാ രാഷ്ട്രീയ റിപ്പോര്‍ട്ട്

മന്ത്രി എം.എം മണിക്കും കുത്ത്

കായംകുളം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോര്‍ട്ട്. തോമസ് ചാണ്ടിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തിയ ശ്രമങ്ങള്‍ ജനങ്ങളില്‍ നിരാശ ഉളവാക്കിയെന്നാണ് വിമര്‍ശനം.

കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നിലപാട് സ്വീകരിച്ച റവന്യു വകുപ്പിന് മുകളിലൂടെ മുഖ്യമന്ത്രി നടത്തിയ കൈകടത്തല്‍ മുന്നണി മര്യാദകളുടെ ലംഘനമാണ്്. ദേവികുളം ഭൂമി പ്രശ്‌നത്തില്‍ കൈക്കൊണ്ട നിലപാട് മുഖ്യമന്ത്രിയെ സി.പി.എം നേതാവായി ചുരുക്കിയതിനു തുല്യമായിപ്പോയിയെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ടായി.

ചില മന്ത്രിമാര്‍ കൈയ്യേറ്റക്കാരുടെ നാവായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയില്‍ പോലും വിഷയം ചാഞ്ചാട്ടം ഉണ്ടാക്കി. മുന്നണി തീരുമാനത്തെ മറന്നാണ് സ്വന്തം പാര്‍ട്ടിക്കാര്‍ പറഞ്ഞതനുസരുച്ച് ദേവികുളം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. സി.പി.എം ഭരിക്കുന്ന വകുപ്പുകളില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ മതിയെന്ന നയം തിരുത്തണം.

സമിതികളില്‍ പോലും അങ്ങനെ തന്നെയെന്നും ജില്ലയില്‍ എ.ആര്‍ സ്മാരകമാണ് അതിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോ അക്കാദമി കൈവശപ്പെടുത്തിയ വസ്തു തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. യു.ഡി.എഫ് മന്ത്രിമാര്‍ക്ക് എതിരെ വന്ന അഴിമതിയാരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വച്ച ക്യാബിനറ്റ് സബ് കമ്മറ്റി പരിശോധന ഉപേക്ഷിച്ച നിലയിലാണ്.

സോളാര്‍ കമ്മിഷന്‍ കേസും ഇതുപോലെ തന്നെ. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ ദയനീയ സ്ഥിതി സര്‍ക്കാരിന് അപമാനമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പലവിഷയങ്ങളിലും ജനകീയ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ നിലാപാട് ചൂണ്ടിക്കാട്ടുന്നതും അതില്‍ ഉറച്ച് നില്‍ക്കുന്നതും സി.പി.ഐ ആണ്. മാവോയിസ്റ്റ് വധം, വിവരാവകാശ നിയമം, മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയി കൊലപാതകം, തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലോ അക്കാദമി സമരം, പുതുവയ്പ്പ് സമരം എന്നിവ ഇതിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി മന്ത്രിയുടെ പ്രസംഗങ്ങള്‍ പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.