2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പത്താനാപുരത്ത് സി.പി.എം സി.പി.ഐ സംഘര്‍ഷം: കണ്ടാലറിയാവുന്ന അന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കൊല്ലം: സി.പി.എം സി.പി.ഐ പോര് രൂക്ഷമായ പത്തനാപുരത്ത് ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ തെരുവുയുദ്ധമായി. ചിതറിയോടിയവര്‍ പൊലിസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളേയും കടകളേയും അക്രമികള്‍ വെറതെവിട്ടില്ല. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറ് സി.പി.ഐ പ്രവര്‍ത്തകരും ഉള്‍പ്പെടും.
എന്നാല്‍ പൊലിസ് വാഹനങ്ങള്‍ തകര്‍ത്തതും കല്ലെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതും സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് കണ്ടാലറിയാവുന്ന അന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് മീന്‍ ചന്തയില്‍ സി.പി.എം സി.പി.ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തുടര്‍ന്നാണ് കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.